KSDLIVENEWS

Real news for everyone

ഇന്ധവില കുതിച്ചുയരുന്നു…. പെട്രോളിനും ഡീസലിനും 48 പൈസ വീതം ഇന്ന് വര്‍ദ്ധിച്ചു, ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ നെട്ടോട്ടമോടി സാധാരണക്കാര്‍

SHARE THIS ON

ഇന്ധവില കുതിച്ചുയരുന്നു…. പെട്രോളിനും ഡീസലിനും 48 പൈസ വീതം ഇന്ന് വര്‍ദ്ധിച്ചു, ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയില്‍ നെട്ടോട്ടമോടുകയാണ് സാധാരണക്കാര്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ ഉയര്‍ന്ന വര്‍ധനവാണിത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമായി.

കോവിഡ് മഹാമാരിക്കിടയിലും മഴക്കെടുതിയിലും പെട്ട് നിത്യവൃത്തിക്കുപോലും കഴിയാതെയിരിക്കുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ ഇന്ധനവില വര്‍ദ്ധനവ്. അത്യാവശ്യകാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.99 രൂപയും ഡീസലിന് 103.92 രൂപയുമായി വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!