KSDLIVENEWS

Real news for everyone

കണ്ണൂരില്‍ വിദ്യാര്‍ഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നെന്ന് പരാതി

SHARE THIS ON

കണ്ണൂര്‍ സിറ്റിയില്‍ വിദ്യാര്‍ഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നെന്നു പരാതി. പനി ബാധിച്ച പതിനൊന്ന് വയസ്സുകാരി ഫാത്തിമയെ ആശുപത്രിയിലെത്തിക്കാതെ മന്ത്രവാദത്തിന് പോയതാണ് മരണത്തിനിടയാക്കിയെന്നാണ് പരാതി. പിതൃ സഹോദരന്റെ പരാതിയില്‍ സിറ്റി പോലീസ് കേസ് എടുത്തു.

കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് ഹൗസില്‍ എം.എ ഫാത്തിമയെന്ന പതിനൊന്ന് കാരിയാണ് മരിച്ചത്. ഇന്നലെ രാത്രിയോട് കൂടിയാണ് പനിയും ശ്വാസതടസ്സവും കലശലായതിനെ തുടര്‍ന്ന് കുട്ടിയെ താണെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

ഇതിനിടയിലാണ് കുട്ടിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നാണെന്ന് കുടുംബത്തില്‍ നിന്ന് തന്നെ ആരോപണമുയര്‍ന്നത്. കുട്ടിയുടെ പിതൃസഹോദരനാണ് പരാതിയുമായി രംഗത്ത് വന്നത്. വൈദ്യ ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നല്‍കിയതാണ് കുട്ടിയുടെ മരണകാരണമെന്ന് ഇദ്ദേഹം കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കണ്ണൂര്‍ സിറ്റിയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥി കൂടിയാണ് മരിച്ച ഫാത്തിമ.കണ്ണൂരില്‍ വിദ്യാര്‍ഥിനിയുടെ മരണം മന്ത്രവാദ ചികിത്സയെ തുടര്‍ന്നെന്ന് പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!