രാഷ്ട്രീയ വിദ്യാഭ്യാസം
ഇന്നിന്റെ അനിവാര്യത : പി എം മുനീർ ഹാജി

മൊഗ്രാൽ പുത്തൂർ : രാഷ്ട്രീയ വിദ്യാഭ്യാസം നേടിയ അണികൾ ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി എം മുനീർ ഹാജി അഭിപ്രായപ്പെട്ടു
പുതിയ കാലത്തെ രാഷ്ട്രീയ അഭിരുചികളെ തിരിച്ചറിയാൻ കഴിയുന്ന അപ്‌ഡേറ്റായ നേതാക്കന്മാരും അണികളും എല്ലാ കാലത്തും ലീഗ് രാഷ്ട്രീയത്തിന് കരുത്താണെന്നും അദ്ദേഹം പറഞ്ഞു .
പാർട്ടിയുടെ നയ രേഖയെ പിന്തുടർന്ന്
വിദ്യാഭ്യാസ മേഖലയിലടക്കം ഉന്നത വിജയം നേടിയ , മികവ് പ്രകടിപ്പിച്ച നിരവധി പ്രതിഭകളെ സി എച്ച് പ്രതിഭ പുരസ്‌കാരം നൽകി പ്രോത്സാഹിപ്പിക്കുവൻ മുൻകൈ എടുത്ത മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയെ അഭിനന്ദിക്കുന്നുവെന്നും ഇത്തരം പ്രോത്സാഹനങ്ങൾ വളർന്നു വരുന്ന തലമുറയ്ക്ക് നൽകുന്ന പ്രചോദനം ചെറുതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ പഠന ക്ലാസ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ
എസ് പി സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു , പ്രമുഖ പ്രഭാഷകൻ ഡോ : സുലൈമാൻ മേൽപ്പത്തൂർ ക്ലാസെടുത്തു , കൊറോണ കാലത്ത് മികച്ച സേവനങ്ങളുമായി നിറഞ്ഞു നിന്ന മൊഗ്രാൽ പുത്തൂർ വൈറ്റ് ഗാർഡ് ടീമിനുള്ള ഉപഹാരം മൊഗ്രാൽ പുത്തൂർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീൽ വിതരണം ചെയ്തു .
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെർക്കളം , അഡ്വ: പി എ ഫൈസൽ , എം എ നജീബ് , ഹാരിസ് എരിയാൽ , റഫീഖ് എ എം , കെ എം ഇർഷാദ് , അബ്ദുള്ള കടവത്ത് , എ കെ കരീം , എസ് എം ഷാഫി ഹാജി , പി ബി ഷെഫീഖ് , നവാസ് എരിയാൽ , അസ്ഫർ മജൽ , എ പി ഷംസുദ്ദീൻ , സീദി കസബ് , ജലാൽ വലിയ വളപ്പിൽ , ബഷീർ പൗർ , ബിലാൽ കോട്ടക്കുന്ന് , തുടങ്ങിയവർ സംബന്ധിച്ചു .
നൂറുദ്ദീൻ കോട്ടക്കുന്ന് സ്വാഗതവും സിദ്ദിഖ് ബേക്കൽ നന്ദിയും പറഞ്ഞു

