KSDLIVENEWS

Real news for everyone

ഭര്‍തൃമതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് ;
അന്വേഷണം തൃപ്തികരമല്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും പരാതിക്കാരിയുടെ ബന്ധുക്കള്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് കേസ് ഏല്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി

SHARE THIS ON

ബേക്കല്‍: ഭര്‍തൃമതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ കേസില്‍ പൊലീസിന്റെ അന്വേഷണരീതിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. ഉദുമയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ഇരുപത്തഞ്ചുകാരിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ സുഹൃത്തുള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ പരാതിക്കാരിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളുണ്ടാക്കിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സംഘത്തിന് കേസിന്റെ അന്വേഷണചുമതല ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. ബേക്കല്‍ സി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും പുതിയ സംഘം അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!