KSDLIVENEWS

Real news for everyone

രാജസ്ഥാനും ഇന്ധന നികുതി കുറയ്ക്കുന്നു; പെട്രോള്‍, ഡീസല്‍ നികുതി കുറയ്‌ക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

SHARE THIS ON

ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു. ഇന്ധന നികുതി കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജോധ്പൂരില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനെ തുടര്‍ന്ന് മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളും നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും നേരത്തെ ഇന്ധന നികുതി കുറച്ചിരുന്നു.

പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചത്. ഇതിനുപിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും 12 രൂപ വീതം കുറച്ചിരുന്നു. അസം, ത്രിപുര, ഗുജറാത്ത്, ഗോവ, കര്‍ണാടക, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!