സംസ്ഥാനത്ത് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ ആരോഗ്യവകുപ്പിൽ കൂട്ട സ്ഥലമാറ്റം

സംസ്ഥാനത്ത് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം. കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, കൊല്ലം, വയനാട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാരെയാണ് സ്ഥലം മാറ്റിയത്.
അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ അടക്കം 22 പേർക്കാണ് സ്ഥലം മാറ്റം. എന്നാൽ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് സ്ഥലം മാറ്റമെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സർവീസിൽ നിന്ന് വിരമിക്കാൻ രണ്ട് വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ള ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും സ്ഥലം മാറ്റമുണ്ടായിട്ടുണ്ട്.

