KSDLIVENEWS

Real news for everyone

മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

SHARE THIS ON

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിൻകര താലൂക്കുകളിലെ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പൊതു പരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.


പഠനത്തിന് തടസ്സം വരാതിരിക്കുന്നതിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്ന് കോട്ടയം കളക്ടറുടെ ഉത്തരവിൽ പറയുന്നു. എം.ജി, കേരള യൂണിവേഴ്സിറ്റികൾ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!