KSDLIVENEWS

Real news for everyone

ചൈനയില്‍ ഡെല്‍റ്റ വ്യാപനം രൂക്ഷം: നിയന്ത്രണങ്ങള്‍ ശക്തമാക്കി

SHARE THIS ON

ചൈനയിൽ ഡെൽറ്റ വ്യാപനം രൂക്ഷമാകുന്നു. നവംബർ നാലിനാണ് ഇവിടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം ശരാശരി 24 പുതിയ കേസുകൾ കണ്ടെത്തുന്നുണ്ട്.ദലിയാനിന് സമീപമുള്ള ദൻഡോംഗ്, അൻഷൻ, ഷെനിയാംഗ് എന്നിവിടങ്ങളിൽ എത്തുന്നവർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തി.ഇത് കൂടാതെ, വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിനും പൊതുഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തി.ചൈനയുടെ വടക്കുകിഴക്കൻ പ്രദേശത്താണ് ഡെൽറ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബർ 17നും നവംബർ 14 നും ഇടയിൽ 1,300 ലേറെ പേർക്കാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്.ഔദ്യോഗിക കണക്കുകൾ പ്രകാരം നേരത്തേ 1,280 ഡെൽറ്റ കേസുകളും ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിലെ 21 ഓളം പ്രവിശ്യകളും നഗരങ്ങളും ഡെൽറ്റ ഭീഷണിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!