ഗോളടിയിലും സഹായിച്ച് പ്രതിരോധനിര , ചെൽസിക്ക് വിജയത്തുടക്കം
പുത്തന്‍ സൈനിങ്ങുകളുമായി കളത്തിലിറങ്ങിയ ചെല്‍സിക്ക് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ജയം. 3-1 നാണ് അവര്‍ ബ്രയ്റ്റനെ മറികടന്നത്. ജോര്‍ജിഞ്ഞോ, റീസ് ജെയിംസ്, കുര്‍ട്ട് സൂമ എന്നിവരാണ് ചെല്‍സിയുടെ ഗോളുകള്‍ നേടിയത്. ലിയോനാര്‍ഡോ ട്രോസാര്‍ഡിന്റെ വകയായിരുന്നു ബ്രയ്റ്റന്റെ ഏക ഗോള്‍.
തിമോ വെര്‍ണര്‍, കായ് ഹാവേര്‍ട്സ് എന്നിവര്‍ ചെല്‍സിക്കായി ആദ്യ ഇലവനില്‍ അരങ്ങേറിയ മത്സരത്തില്‍ പക്ഷെ ചെല്‍സി പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. പാസിങ്ങിലും മറ്റും ചെല്‍സിയെ കടത്തി വെട്ടിയ ബ്രയ്റ്റന് പക്ഷെ ആദ്യ പകുതിയില്‍ അത് മുതലാകാനായില്ല. 23 ആം മിനുട്ടില്‍ വെര്‍ണറിനെ ബ്രയ്റ്റണ്‍ ഗോളി വീഴ്ത്തിയത്തിന് ലഭിച്ച പെനാല്‍റ്റി ജോര്‍ജിഞ്ഞോ ഗോളാക്കി ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു.രണ്ടാം പകുതിയില്‍ പ്രകടനം മെച്ചപ്പെടുത്തി എങ്കിലും പതിവ് പോലെ ഗോളി കെപ്പയുടെ പിഴവ് സ്കോര്‍ 1-1 ആക്കി. ട്രോസാര്‍ഡിന്റെ അത്രയൊന്നും അപകടം ഇല്ലാത്ത ഷോട്ട് തടുക്കുന്നതില്‍ കെപ്പക്ക് പിഴക്കുകയായിരുന്നു. പക്ഷെ 2 മിനിട്ടുകള്‍ക്ക് ശേഷം റീസ് ജെയിംസ് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത റോക്കറ്റ് ഷോട്ട് വലയില്‍ പതിച്ചതോടെ ചെല്‍സി ലീഡ് പുനസ്ഥാപിച്ചു. 66 ആം മിനുട്ടില്‍ ചെല്‍സി മൂന്നാം ഗോളും നേടി. ഇത്തവണ ജയിംസിന്റെ കോര്‍ണറില്‍ നിന്ന് ഡിഫന്‍ഡര്‍ കുര്‍ട്ട് സൂമയാണ് ഗോള്‍ നേടിയത്.
ജയിച്ചെങ്കിലും അത്രയൊന്നും മികച്ച പ്രകടനം നടത്താത്ത ടീമിലേക്ക് ഇനിയും കളിക്കാര്‍ എത്താന്‍ ഉണ്ട് എന്നതാകും ലംപാര്‍ഡിന്റെ ആശ്വാസം. വരും മത്സരങ്ങളില്‍ സിയേക്, തിയാഗോ സില്‍വ, കോവാച്ചിച് എന്നിവര്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.