ദത്ത് വിവാദം; കുഞ്ഞിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷം, സമരം തുടരുമെന്ന് അനുപമ

ദത്ത് വിവാദം; കുഞ്ഞിനെ കേരളത്തില്‍ കൊണ്ടുവരുന്നതില്‍ സന്തോഷമെന്ന് അനുപമ. ഒരുപാട് നാളായി കാത്തിരിക്കുന്ന കാര്യമെന്ന് അനുപമ പറഞ്ഞു.
സമരം അവസാനിപ്പിക്കാന്‍ ഉദേശിക്കുന്നില്ല. ആരോപണവിധേയര്‍ക്കെതിരെ നടപടി വേണം. കഴിഞ്ഞ 8 ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന് മുന്നില്‍ നിരാഹാര സമരം തുടരുന്നു.
ഈ ഘട്ടത്തിലാണ് പുതിയ ഉത്തരവ് ശിശുക്ഷേമ സമിതിക്ക് നല്‍കിയിരിക്കുന്നത്. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തില്‍ എത്തിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതോടൊപ്പം കേരളത്തില്‍ എത്തിച്ച് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തുന്ന കാര്യവും പരിഗണിക്കും. രാവിലെ 11 മണിക്ക് ഉത്തരവ് അനുപമയ്ക്ക് കൈമാറും
അതേസമയം, കേസില്‍ ഒന്നാം പ്രതിയും അനുപമയുടെ അച്ഛനുമായ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നല്‍കിയെന്നാണ് അനുപമ നല്‍കിയിരിക്കുന്ന കേസ്.കേസില്‍ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.കേസന്വേഷണം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനിടെയാണ് ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

