KSDLIVENEWS

Real news for everyone

കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ

SHARE THIS ON

ഭാരത് ബയോടെകിന്‍റെ കോവിഡ് വാക്സിനായ കൊവാക്സിനെടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കി കാനഡ. കൊവാക്സിന്‍ രണ്ടു ഡോസെടുത്തവര്‍ക്കാണ് അനുമതി.

നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ ഫൈസര്‍ വാക്സിന്‍, മൊഡേണ, അസ്ട്രാസെന്‍ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍,ബയോണ്‍ടെക് എന്നീ വാക്സിനുകളെടുത്തവര്‍ക്ക് കാനഡ പ്രവേശനം അനുവദിക്കുന്നുണ്ട്.

നവംബര്‍ 3നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്‌സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവിഷീല്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം പേര്‍ സ്വീകരിച്ചത് കൊവാക്‌സിനാണ്. നവംബര്‍ 22 മുതല്‍ അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള അംഗീകൃത കോവിഡ് -19 വാക്‌സിനുകളുടെ പട്ടികയില്‍ ഇന്ത്യയുടെ കൊവാക്‌സിന്‍ ഉള്‍പ്പെടുത്തുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!