KSDLIVENEWS

Real news for everyone

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം; ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു

SHARE THIS ON

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. തൂവ ഊരിലെ വള്ളി രാജേന്ദ്രന്‍റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. ഒരാഴ്ചയിലധികം ന്യുമോണിയ ബാധിച്ച്‌ കിടപ്പിലായിരുന്നു കുഞ്ഞ്.

രണ്ട് ദിവസം മുമ്ബ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരണപ്പെട്ടിരുന്നു. അരിവാള്‍ രോഗം ബാധിച്ച്‌ കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടു. അട്ടപ്പാടിയില്‍ ഈ ആഴ്ചയിലെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഈ വര്‍ഷത്തെ ഒമ്ബതാമത്തെ നവജാത ശിശു മരണവും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!