KSDLIVENEWS

Real news for everyone

ഖത്തർ കെഎംസിസി , ധിഷണ റാങ്ക്‌ ജേതാക്കളെ ആദരിച്ചു

SHARE THIS ON

ദോഹ : ഖത്തർ കെ. എം. സി. സി. ബൗദ്ധിക വിഭാഗമായ ധിഷണയുടെ ഗവേഷണ പഠന കോഴ്സിൽ സെമസ്റ്റർ പരീക്ഷയിലെ റാങ്കുകാരെ ആദരിച്ചു.
അഹമ്മദ്‌ സലീം ഏലായി, ഇജാസ്‌ പുനത്തിൽ, ഫൈസൽ വാഫി, അഡ്വക്കറ്റ്‌ എം. ജാഫർ ഖാൻ എന്നിവരാണു വിജയികൾ. ഫൈസൽ നിയാസ്‌ ഹുദവി പരീക്ഷക്ക്‌ നേതൃത്വം നൽകി.
ധിഷണ ചെയർമാൻ സി. അബ്ദുൽ ഖാദർ, ജനറൽ കൺവീനർ എം. എ. നാസർ കൈതക്കാട്‌, ഡയരക്ടർ ഇ.എ.നാസർ എന്നിവർ സമ്മാനങ്ങൾ നൽകി.
‘സോഷ്യൽ മീഡിയ ഇടപെടൽ എങ്ങനെ’ എന്ന വിഷയം ഫെസിലിറ്റേറ്റർ ഷരീഫ്‌ സാഗർ അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടരി കോയ കോടങ്ങാട്‌, കെ. എസ്‌. മുഹമ്മദ്‌ ഉദുമ, മൊയ്തീൻ കുട്ടി പട്ടാമ്പി, മുസമ്മിൽ വടകര, ഇബ്രാഹിം കുട്ടി കല്ലിങ്ങൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!