KSDLIVENEWS

Real news for everyone

മോഫിയയുടെ ആത്മഹത്യ; സിഐക്കെതിരെ നടപടി വേണം: വനിത കമ്മിഷൻ

SHARE THIS ON

ആവശ്യപ്പെട്ട് വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. തെറ്റ് ആവർത്തിക്കുന്ന സിഐ സുധീറിനെതിരെ കൂടുതൽ നടപടി വേണം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കമ്മിഷന് ഡിവൈഎസ്പിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. ലഭിച്ച ശേഷം കൂടുതൽ നടപടിയുണ്ടാവുമെന്നും അവർ പറഞ്ഞു.

ഭർതൃപീഡനത്തെത്തുടർന്ന് എടയപ്പുറം കക്കാട്ടിൽ മോഫിയ പർവീൺ (23) ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വനിത കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപണം.

അനുപമയുടെ കുഞ്ഞിന്റെ ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സതീദേവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!