KSDLIVENEWS

Real news for everyone

യുവതി തൂങ്ങിമരിച്ച നിലയിൽ; മരണം സ്വീഡനിൽ പോകാനിരിക്കെ

SHARE THIS ON

വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി (27)യുടെ മരണം സ്വീഡനിൽ ജോലി ഉറപ്പാക്കിയ ഘട്ടത്തിൽ. മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷന്റെ ഭാര്യയായ നിമ്മി കർണാടകയിൽ നഴ്സായിരുന്നു. ഇതിനിടെ സ്വീഡനിൽ ജോലികിട്ടി. അങ്ങോട്ടേക്കു പോകുന്നതിനു മുന്നോടിയായാണു മണിമലയിലെ ഭർത‍ൃവീട്ടിൽ എത്തിയത്.

ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷമാണു മുറിയിലേക്കു പോയത്. തുടർന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നാണു ബന്ധുക്കളുടെ മൊഴി. ഭർത്താവ് റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. നിമ്മിയുടെ വിദേശത്തുള്ള അമ്മ എത്തിയ ശേഷം വാഴൂർ ചെങ്കൽ‍ തിരുഹൃദയ പള്ളിയിൽ സംസ്കാരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!