കാസർകോട് മത്സ്യ മാർക്കറ്റ് തുറക്കാൻ നടപടിയെടുക്കണം ; മുസ്‌ലിം ലീഗ്

കാസർകോട് • കോവിഡിന്റെ മറവിൽ അടച്ചിട്ട കാസർകോട് മത്സ്യ മാർക്കറ്റ് തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു . കാസർകോട് നഗരസഭയുടെ അധീനതയിലുള്ള മത്സ്യ മാർക്കറ്റ് തുറന്ന് കൊടുക്കണമെന്ന് മുനിസിപ്പൽ തല ദുരന്തനിവാരണ സമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടും നൂറുകണക്കിന് മത്സ്യ തൊഴിലാളികളെ വഴിയാധാരമാക്കി പുതിയ ബസ് ാൻഡ് പരിസരത്തും ദേശീയ പാതയോരത്തും മത്സ്യ ചന്തയാക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നതെന്നു യോഗം ആരോപിച്ചു . സർക്കാരിന്റെ നിർദേശങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായാണ് ജില്ലാ ഭരണകൂടം പ്രവർത്തിക്കുന്നത് . മത്സ്യ മാർക്കറ്റിൽ ഒരു പോസിറ്റീവ് കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല .മാർക്കറ്റ് അടച്ചിട്ടത് എന്തിനാണെന്നുള്ള ചോദ്യത്തിന് ബന്ധപ്പെട്ടവർ ഇതുവരെ ഉത്തരം നൽകിയിട്ടില്ലെന്നു യോഗം കുറ്റപ്പെടുത്തി . പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ , സി.ടി.അഹമ്മദലി , കല്ലട മാഹിൻ ഹാജി , എൻ.എ. നെല്ലിക്കുന്ന് എംഎൽഎ , വി.കെ.പി. ഹമീദലി , അസീസ് മരിക്കെ , കെ . മുഹമ്മദ് കുഞ്ഞി , വി.പി. അബ്ദുൽ ഖാദർ , വി.കെ. ബാ , പി.എം. മുനീർ ഹാജി , മൂസ ബി . ചെർക്കള , എ.ജി.സി.ബഷീർ എന്നിവർ പ്രസംഗിച്ചു .

