പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെ പ്രതി ചേർത്ത് സി.ബി.ഐ

കാസര്‍കോട്: പെരിയ കേസില്‍ മുന്‍ ഉദുമ എംഎല്‍എ കെ.വി കുഞ്ഞിരാമനെ പ്രതി ചേര്‍ത്തു. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞിരാമന്‍.
പ്രതികള്‍ക്ക് വേണ്ട സഹായം ചെയ്‌തു കൊടുത്തത് കുഞ്ഞിരാമനാണെന്നാണ് സിബിഐ കണ്ടെത്തല്‍. ഇരുപത്തൊന്നാം പ്രതിയായിട്ടാണ് അദ്ദേഹത്തെ പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്. പുതുതായി 10 പേരെ കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെയും റിമാന്‍ഡ് ചെയ്തു. അഞ്ചുപേരും ഗൂഢാലോചനയില്‍ നേരിട്ട് പങ്കുള്ളവരാണെന്നാണ് സിബിഐ കണ്ടെത്തല്‍. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

