മോണ്സണ് ബന്ധം: മുന്‍ സിഐ ശ്രീകുമാറിന് സസ്പെന്ഷന്

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയനായ ചേര്‍ത്തല മുന്‍ സിഐ ശ്രീകുമാറിന് സസ്പെന്ഷന്. ക്രൈംബ്രാഞ്ച് മേധാവിയുടെതാണ് നടപടി. നേരത്തെ ട്രാഫിക്ക് ഐജി ലക്ഷ്മണിന് സസ്പെന്ഷന് നല്‍കിയിരുന്നു. നടപടിക്ക് ശിപാര്‍ശ ചെയ്ത് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

