റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങ കോൽ വില; കിലോയ്ക്ക് 300 രൂപ

കാഞ്ഞങ്ങാട് ∙ റോക്കറ്റ് പോലെ കുതിച്ച് മുരിങ്ങ കോൽ വില. കിലോയ്ക്ക് 300 രൂപയാണ് മുരിങ്ങ ക്കായയുടെ ഇന്നലത്തെ വില. തക്കാളി വില വീണ്ടും 100 ലേക്ക് അടുക്കുകയാണ്. 80 രൂപയാണ് ഇന്നലത്തെ വില. മറ്റു പച്ചക്കറി വില: വെണ്ടയ്ക്ക- 80, കോവയ്ക്ക 100, പച്ചക്കായ 40, മത്തൻ 30, കുമ്പളം 35, ബീറ്റ്റൂട്ട് 60, കാബേജ് 60, വെള്ളരി 60, വഴുതന 70, പച്ചമുളക് 60, പയർ 80, ഉരുളക്കിഴങ്ങ് 30, പാവയ്ക്ക70, ഉള്ളി 40, ഇഞ്ചി 100, ചേന 40, ബീൻസ് 80, കാരറ്റ് 80 എന്നിങ്ങനെയാണ് മറ്റു പച്ചക്കറി വിലകൾ. നഗരങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ വില പിന്നെയും കൂടും. പ്രതികൂല കാലാവസ്ഥയിൽ കൃഷി നശിച്ചതും മണ്ഡല കാലം തുടങ്ങിയതുമാണ് പച്ചക്കറി വില കുത്തനെ കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.

