KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് നഗരസഭയിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

SHARE THIS ON

കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി യുഡിഎഫിന് വേണ്ടി ജനവിധി തേടിയ കോണ്‍ഗ്രസിലെ കെ.ബാബു വിജയിച്ചത്. ആകെ പോള്‍ ചെയ്ത 985 വോട്ടില്‍ കെ. ബാബു 417 വോട്ടും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി സുഹാസ് 301 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍തഥി ടി.വി പ്രശാന്തന്‍ 248 വോട്ടും നേടി. അതേസമയം യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ.പി മധുവിന് ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച എ. ബാബുവിന് 12 വോട്ട് ലഭിച്ചു. കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസിലെ ബനീഷ് രാജിന്റെ നിര്യാണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കഴിഞ്ഞതവണ 161 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫിന്റെ വിജയം. ഇത്തവണ റിബലിനേയടക്കം മറികടന്ന് മികച്ച ഭൂരിപക്ഷത്തോടെ തന്നെ വിജയം നേടാനായത് യുഡിഎഫിന് അഭിമാനമായി.നിര്‍ണായകമായ പിറവം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം. ഇടമലക്കുടിയില്‍ എല്‍ഡിഎഫിന്‍്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. മലപ്പുറത്ത് അഞ്ച് പഞ്ചായത്തുകളില്‍ അഞ്ച് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു

അ൦ഗബല൦ ഒപ്പത്തിനൊപ്പമെത്തിയ പിറവ൦ നഗരസഭയില്‍ ഭരണ൦ നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് വിജയം ആവശ്യമായിരുന്നു. 14-ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.അജേഷ് മനോഹര്‍ വിജയിച്ചു. 27 അ൦ഗ കൌണ്‍സില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അംഗബല൦ 13 വീതമാണ്. ഒരു കൗണ്‍സില‍ര്‍ മരണപ്പെടുകയും, മറ്റൊരു കൗണ്‍സില‍ര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജി വയ്ക്കുകയും ചെയ്തതോടെയാണ് എല്‍ഡിഎഫ് അ൦ഗബല൦ 15 ല്‍ നിന്ന് 13 ലെത്തി.

ഒഴിവ് വന്ന രണ്ട് സീറ്റില്‍ ഒന്ന് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചതോടെ കക്ഷിനില 13-13 ആയിരുന്നു. ഇതോടെയാണ് 14-ാം വാ‍ര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായത്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി അരുണ്‍ കല്ലറയ്ക്കല്‍ 26 വോട്ടിന് പരാജയപ്പെടുകയായിരുന്നു. ജയിച്ചാല്‍ പിറവം ന​ഗരസഭാ പിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷ ഇതോടെ ഇല്ലാതെയായി.

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണ൦ തുടരുന്ന കൊച്ചി കോ൪പ്പറേഷനില്‍ ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൌണ്‍സില൪ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാ൪ത്ഥി.ഡിസിസി സെക്രട്ടറി പി ഡി മാ൪ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍.

കൊച്ചി കോ‍ര്‍പ്പറേഷനിലെ 63-ാം ഡിവിഷന്‍ എല്‍ഡിഎഫിന്‍്റെ ബിന്ദു ശിവന്‍ 687 വോട്ടിന് വിജയിച്ചു. നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ മാത്രം കൊച്ചി ഭരിക്കുന്ന എല്‍ഡിഎഫിന് ഈ തെരഞ്ഞെടുപ്പ് നി‍ര്‍ണായകമായിരുന്നു. കഴിഞ്ഞ തവണ 106 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. ഇവിടെ യുഡിഎഫ് ജയിക്കുന്ന പക്ഷം സ്വതന്ത്രരെ മുന്‍നി‍ര്‍ത്തിയുള്ള അട്ടിമറിക്ക് യുഡിഎഫ് ശ്രമിച്ചേക്കുമെന്ന ആശങ്ക എല്‍ഡിഎഫിനുണ്ടായിരുന്നു.

ഫലങ്ങള്‍ ജില്ല തിരിച്ച്‌ –

തിരുവനന്തപുരം

  • വിതുര ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.രവികുമാര്‍ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്. പോത്തന്‍കോട് ബ്ലോക്ക് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മലയില്‍കോണം സുനില്‍ വിജയിച്ചു .നേരത്തെ എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലനിര്‍ത്തിയത്. ബ്ലോക്ക് മെമ്ബറായിരുന്ന ശ്രീകണ്ഠന്‍ കോവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
  • വെട്ടുകാട് വാര്‍ഡ് 1490 വോട്ടിന് എല്‍ഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു
  • പോത്തന്‍കോട് ബ്ലോക്ക് 495 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു

കൊല്ലം

  • ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി എസ്.ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്
  • കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. ആര്‍.എസ്.പിയിലെ ജി പ്രദീപ്കുമാര്‍ 317 വോട്ടുകള്‍ക്ക് വിജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡാണ് യുഡിഎഫ് പിടിച്ചെടുത്തത്

ഇടുക്കി

  • ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. താമര ചിഹ്നത്തില്‍ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്.
  • രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. പ്രിന്‍സ് തോമസ് ജയിച്ചത് 678 വോട്ടുകള്‍ക്ക് വിജയിച്ചു.

വോട്ടുനില
പ്രിന്‍സ് തോമസ് (യുഡിഎഫ്) – 678
കെ.പി അനില്‍ (എല്‍ഡിഎഫ്) – 249
ലീഡ് – 429

കോട്ടയം

  • കാണക്കാരി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ എല്‍ഡിഎഫിന് ജയം. കോണ്‍ഗ്രസിന്‍്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിന്‍്റെ വി.ജി. അനില്‍കുമാര്‍ ജയിച്ചത് 338 വോട്ടിന്
  • മാഞ്ഞൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സുനു ജോര്‍ജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു

എറണാകുളം

  • കൊച്ചി കോ‍ര്‍പ്പറേഷനിലെ 63-ാം ഡിവിഷന്‍ എല്‍ഡിഎഫിന്‍്റെ ബിന്ദു ശിവന്‍ 687 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണിത്.
  • പിറവം നഗരസഭ – 14-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് സിറ്റിംഗ് സീറ്റാണിത്.

തൃശ്ശൂര്‍

  • ഇരിങ്ങാലക്കുട നഗരസഭയിലെ ചാലാംപാടം ഡിവിഷന്‍ UDF നിലനിര്‍ത്തി. മിനി ജോസ് ചാക്കോളയുടെ ഭൂരിപക്ഷം 149
  • കടപ്പുറം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ LDF ന് തോല്‍വി. യു ഡിഎഫ് വാര്‍ഡ് തിരിച്ചു പിടിച്ചു

പാലക്കാട്

  • തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് എല്‍. ഡി. എഫ്. നിലനിര്‍ത്തി. എം.സന്ധ്യ യാണ്153 വോട്ടിന് ജയിച്ചത്
  • സി.പി. എം. വിമതന് വിജയം. പാലക്കാട് എരിമയൂര്‍ എരിമയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് CPM വിമതന്‍ അട്ടിമറി വിജയം നേടിയത്. ജെ. അമീര്‍ വിജയിച്ചത് 377 വോട്ടിന്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അമീര്‍. യു ഡി. എഫിന്റെ സിറ്റിങ് വാര്‍ഡില്‍ സി.പിഎം സ്ഥാനാര്‍ത്ഥി മൂന്നാമതായി.
  • ഓങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എല്‍ ഡി എഫ് നിലനിര്‍ത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സിപിഐ എമ്മിലെ കെ അശോകന്‍ വിജയിച്ചു

മലപ്പുറം

  • മലപ്പുറം തിരുവാലി ഏഴാം വാര്‍ഡ് യു.ഡി.എഫ് വിജയിച്ചു. അല്ലേക്കാട് അജീസ് 106 വോട്ടുകള്‍ക്കാണ് വിജയിച്ചത്
  • മലപ്പുറം ഊര്‍ങ്ങാട്ടിരി വാര്‍ഡ് അഞ്ചില്‍ സത്യന്‍ കോണ്‍ഗ്രസ് 354 വോട്ടുകള്‍ക്ക് വിജയിച്ചു
  • മലപ്പുറം മക്കരപറമ്ബില്‍ ഒന്നാം വാര്‍ഡില്‍ സി.ഗഫൂര്‍ മുസ്ലീം ലീഗ് 90 വോട്ടുകള്‍ക്ക് വിജയിച്ചു.
  • മലപ്പുറം പൂക്കോട്ടൂര്‍ വാര്‍ഡ് 14 ല്‍ സത്താര്‍ മുസ്ലീം ലീഗ് 221 വോട്ടുകള്‍ക്ക് വിജയിച്ചു
  • മലപ്പുറം കാലടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ 278 വോട്ടിന് രജിത (യുഡിഎഫ്) വിജയിച്ചു.

കോഴിക്കോട്

  • കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്ബാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ആദര്‍ശ് ജോസഫിന്‍്റെ വിജയം ഏഴ് വോട്ടിന്. ലിന്‍്റോ ജോസഫ് എംഎല്‍എയായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്.
  • ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാര്‍ഡായ വള്ളിയോത്ത് UDF നിലനിര്‍ത്തി. OM ശശീന്ദ്രന്‍ 530 വോട്ടിന് വിജയിച്ചു. വള്ളിയോത്ത് വാര്‍ഡിലെ സിറ്റിംഗ് മെമ്ബറുടെ മരണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്

കാസര്‍ഗോഡ്

  • കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!