KSDLIVENEWS

Real news for everyone

ഹെലികോപ്റ്റർ അപകടം; ആരോഗ്യനില ഗുരുതരം: ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി

SHARE THIS ON

ന്യൂഡൽഹി: സൈനിക ഹെലികോപ്ടർ അപകടത്തിൽനിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ ബെംഗളൂരുവിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിന് പിന്നാലെയാണ് വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്. അപകടത്തിൽ വരുണിന് ഗുരുതരമായ പൊള്ളലേറ്റിരുന്നു.

വെല്ലിങ്ടണ്ണിലെ ആശുപത്രിയിൽനിന്ന് സൂലൂരിലെ വ്യോമതാവളത്തിലെത്തിക്കുകയും പിന്നീട് ബെംഗളൂവിലേക്ക് വിമാനമാർഗം എത്തിക്കുകയുമായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഉള്ളതെന്നും ജീവൻരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച രാവിലെ പാർലമെന്റിനെ അറിയിച്ചിരുന്നു.


വരുൺ സിങ്ങിന്റെ പിതാവ് റിട്ട. കേണൽ കെ.പി. സിങ് വെല്ലിങ്ടണ്ണിലെത്തിയിരുന്നു. വരുണിനെ ബെംഗളൂരുവിലേക്ക് മാറ്റുമെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. വരുണിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ചോദ്യത്തിന്- അതേക്കുറിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും തനിക്ക് ഉറപ്പില്ലെന്നുമായിരുന്നു കെ.പി. സിങ്ങിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!