ബൈക്കിൽ ജീപ്പിടിച്ച് കാസർഗോഡ് എ.ആർ ക്യാമ്പ് എസ് ഐക്ക് ഗുരുതരമായി പരിക്കേറ്റു

ബൈക്കില്‍ ജീപ്പിടിച്ച് എസ് ഐക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് പടന്നക്കാട് വെച്ചാണ് അപകടം. തൃക്കരിപ്പൂര്‍ സ്വദേശിയും കാസര്‍കോട് എ ആര്‍ ക്യമ്ബ് എസ് ഐ യുമായ മോഹനനാണ് പരിക്കേറ്റത്.
എസ് ഐയെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം എസ് ഐ സഞ്ചരിച്ച ബൈക്കില്‍ ജീപ്പിടിക്കുകയായിരുന്നു.

