ഗവർണർ നിയമോപദേശം ചോദിച്ചില്ല, താൻ നൽകിയിട്ടുമില്ല -എ.ജി.

ആലുവ: സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ അഡ്വക്കേറ്റ് ജനറൽ (എ.ജി.) കെ. ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. വി.സി. നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാരിനാണ് നിയമോപദേശം നൽകിയതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം എ.ജി. പറഞ്ഞു.
കണ്ണൂർ വി.സി. നിയമനവുമായി ബന്ധപ്പെട്ട വിഷയം കോടതിയുടെ പരിഗണനയിലാണ്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. സി.പി.എം. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആലുവ പാലസ് ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി എ.ജി.യെ വിളിച്ചുവരുത്തുകയായിരുന്നു.
രശ്മിത രാമചന്ദ്രനെതിരേ നടപടിയുണ്ടാകും
ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിനെതിരായി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന പരാതിയിൽ അഡ്വ. രശ്മിത രാമചന്ദ്രനെതിരേ സ്വാഭാവിക നടപടികളുണ്ടാകുമെന്ന് എ.ജി. പറഞ്ഞു

