KSDLIVENEWS

Real news for everyone

രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയി; സിപിഎമ്മില്‍ തുടരാനാകില്ല: എം.എം.മണി

SHARE THIS ON

മറയൂര്‍: ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സിപിഎം പുറത്താകുമെന്ന് മുന്‍ മന്ത്രി എം.എം.മണി ഏരിയാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാനാകില്ല. രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 3 തവണ എംഎല്‍എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച്‌ തുടര്‍ന്നാല്‍ മുന്നോട്ടുപോകുമെന്നും മണി പറഞ്ഞു. മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു അദ്ദേഹര്‌രിന്റെ പ്രസ്താവന.

കഴിഞ്ഞ തിരഞ്ഞെടുപ്പിന് പിന്നാലെ ദേവികുളം മണ്ഡലവുമായി ബന്ധപ്പെട്ട പാര്‍ട്ടി പ്രശനങ്ങള്‍ ഉണ്ടായിരുന്നു. അഡ്വ.രാജ സിപിഎം സഥാനര്‍ഥിയായി വിഷയിച്ചിരുന്നു എങ്കിലും കാര്യമായ വോട്ടുകള്‍ നേടാന്‍ രാജയ്ക്ക് കഴിഞ്ഞില്ല. ഇതിഴനത്തുടര്‍ന്ന് എസ്.രാജേന്ദ്രന്‍ പലയിടത്തും വോട്ടു മറിച്ചുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ രാജേന്ദ്രന് എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!