KSDLIVENEWS

Real news for everyone

മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയ ജീവനക്കാന്‍ അബുദാബിയില്‍

SHARE THIS ON

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെ ഉറങ്ങിപ്പോയ ജീവനക്കാരനെ അബുദാബിയില്‍ നിന്ന് കണ്ടെത്തി. ഇന്‍ഡിഗോ വിമാനത്തില്‍ കാര്‍ഗോ കയറ്റുന്നതിനിടെയാണ് കയറ്റിറക്കു ജീവനക്കാരന്‍ ഉറങ്ങിപ്പോയത്. അബുദാബിയില്‍ വച്ചാണ് ഉറങ്ങുന്ന നിലയില്‍ ജീവനക്കാരനെ കണ്ടെത്തിയത്.

റിട്ടേണ്‍ ഫ്‌ളൈറ്റില്‍ ജീവനക്കാരനെ മുംബൈയില്‍ തിരിച്ചെത്തിച്ചു. മുംബൈ വിമാനത്താവളത്തില്‍ കാര്‍ഗോ ഏരിയയില്‍ ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ, ബന്ധപ്പെട്ടവരെ വിവരം ധരിപ്പിച്ചതായി അറിയിച്ചു. സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!