KSDLIVENEWS

Real news for everyone

ബോളിവുഡ് താരം കരീനയുടെ വീട് മുംബൈ കോര്‍പ്പറേഷന്‍ സീല്‍ ചെയ്തു

SHARE THIS ON

കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടി കരീന കപൂറിന്‍്റെയും അമൃത അറോറയുടേയും വീട്ടില്‍ മുംബൈ കോര്‍പ്പറേഷന്‍ കൊവിഡ് പരിശോധന നടത്തും. ബംഗ്ലാവുകളില്‍ സമ്ബര്‍ക്കത്തില്‍ വന്നവരെ എല്ലാവരെയും പരിശോധിക്കും. ഇവരുടെ വസതികള്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിരുന്നു.

ഇന്നലെയാണ് ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സമ്ബര്‍ക്കത്തില്‍ വന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നടിമാര്‍ നല്‍കുന്നില്ലെന്ന് കോര്‍പ്പറേഷന്‍ പറഞ്ഞു. എന്നാല്‍ സമ്ബര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കരീനയില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് കൊവിഡ് പടര്‍ന്നിരിക്കുമോ എന്ന ആശങ്കയിയില്‍ ആണ് കോര്‍പ്പറേഷന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!