KSDLIVENEWS

Real news for everyone

യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കോടതിക്ക് മുന്നില്‍ എത്തിയിട്ടില്ല; വി.ഡി സതീശന്‍

SHARE THIS ON

കണ്ണൂര്‍ വിസി നിയമന വിവാദത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വിഷയമാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതിക്ക് മുമ്ബില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്നതിന് മുമ്ബ് നല്‍കിയ ഹര്‍ജിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് ശേഷം ഗവര്‍ണര്‍ തന്നെയാണ് വിവാദമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിയമനം തെറ്റാണെന്ന ഗവര്‍ണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു എഴുതിയ കത്തുമുള്‍പ്പെടെ പുതിയ തെളിവുകള്‍ നിലവിലുണ്ട്. അത് കൂടി പരിഗണിച്ചായിരിക്കും ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുന്നത്. പുതിയ സാഹചര്യങ്ങള്‍ കൂടി കോടതി പരിഗണിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!