കണ്ണൂര്‍ വിസി നിയമനം: വിഷയം ഗവര്‍ണര്‍ വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വിസി നിയമനം സുതാര്യമാണെന്നും ഗവര്‍ണര്‍ ഇക്കാര്യം വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിയമനം സുതാര്യമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഒപ്പം, കണ്ണൂര്‍ വിസിയെ നിയമിച്ച ശേഷം തള്ളിപ്പറഞ്ഞ ഗവര്‍ണറെ വിമര്‍ശിച്ചു. ഗവര്‍ണറുടെ കത്തിനും പരസ്യവിമര്‍ശനങ്ങള്‍ക്കും പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് പിണറായി വിജയന്റെ കുറ്റപ്പെടുത്തല്‍.

