KSDLIVENEWS

Real news for everyone

പി.ജി. ഡോക്ടര്‍മാരുടെ സമരം: ചര്‍ച്ച പരാജയം, സമരം തുടരും

SHARE THIS ON

തിരുവനന്തപുരം: സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ചർച്ച പരാജയം. സർക്കാർ ചില പരിഹാരമാർഗങ്ങൾ മുന്നോട്ടുവെച്ചെങ്കിലും നൽകിയ ഉറപ്പുകൾ നടപ്പാക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് പി.ജി. ഡോക്ടർമാർ അറിയിച്ചു.

ജോലിഭാരം കുറയ്ക്കാൻ നിലവിലുള്ള സീനിയർ ഡോക്ടർമാരെ മാറ്റി ജൂനിയർ റെസിഡന്റുമാരെ നിയമിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സ്റ്റൈപന്റ് വർദ്ധന സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് പി.ജി. ഡോക്ടർമാർ അറിയിക്കുകയായിരുന്നു.


പി.ജി. ഡോക്ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച രണ്ട് മണിക്കൂറോളം നീണ്ടു. കൂടുതൽ ജൂനിയർ ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപന്റ് വർദ്ധന, തുടങ്ങിയ ആവശ്യങ്ങളാണ് പി.ജി. ഡോക്ടർമാർ ഉന്നയിച്ചത്. ആവശ്യങ്ങൾ നേരിട്ട് സർക്കാർ അംഗീകരിച്ചില്ലെങ്കിലും അതിന് പകരമായി സർക്കാർ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുകയായിരുന്നു.

ഇതിനോടകം തന്നെ സമരം ആറ് ദിവസം പിന്നിട്ടുകഴിഞ്ഞു. ഈ സാഹചര്യത്തിൽ പി.ജി. ഡോക്ടർമാർ സമരവുമായി ഇനിയും മുന്നോട്ട് പോയാൽ ആരോഗ്യ മേഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!