മുഖ്യമന്ത്രിയുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ; പരസ്യമായി പുകഴ്ത്തി ശശി തരൂർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍ എംപി. കേരളത്തെ വ്യവസായ സൗഹൃദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും തിരുവനന്തപുരത്തെ ലുലു മാള്‍ ഉദ്ഘാടന വേദിയില്‍ തരൂര്‍ വ്യക്തമാക്കി.
കേരളത്തിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വ്യവസായങ്ങളെ ധൈര്യപൂര്‍വം അദ്ദേഹം സ്വീകരിക്കുകയാണ്. താനും വികസനത്തിനു വേണ്ടി നില്‍ക്കുന്ന വ്യക്തിയാണെന്നും തരൂര്‍ പറഞ്ഞു.
കെ റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെ കഴിഞ്ഞ ദിവസം ശശി തരൂര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ തരൂര്‍ ഒപ്പുവച്ചില്ല.
ഇതിന്‍റെ സാമൂഹ്യ പ്രശ്നങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, സാമ്ബത്തിക ബാധ്യത എന്നിവ കൂടുതല്‍ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിഷയം കൃത്യമായും പഠിക്കാനും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ ഒരു ഫോറം രൂപീകരിക്കണമെന്നും ശശി തരൂര്‍ പറയുന്നു.

