KSDLIVENEWS

Real news for everyone

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗണ്‍മാന് സസ്പെന്‍ഷന്‍

SHARE THIS ON

മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഐ ജി സ്പര്‍ജന്‍ കുമാറാണ് മന്ത്രിയുടെ ഗണ്‍മാന്‍ അനീഷ് മോനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. ആലപ്പുഴ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ് പി ക്കാണ് അന്വേഷണ ചുമതല.

ശനിയാഴ്ച രാത്രി മെഡിക്കല്‍ കോളജിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം ഉണ്ടായത്. ഗണ്‍മാന്‍ കയ്യേറ്റം ചെയ്തതായി ഹൗസ് സര്‍ജന്‍ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷിന്റെ കുഞ്ഞിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ രോഗിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗി മരിച്ചതോടെ ചികിത്സാ പിഴവാണെന്ന് ആരോപിച്ച് കൂടെയുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരോടും നേഴ്സുമാരോടും തട്ടിക്കയറി. വാക്കേറ്റത്തിനിടെ ഗണ്‍മാന്‍ അനീഷ് വനിതാ ഹൗസ് സര്‍ജനെ മര്‍ദിച്ചെന്നാണ് ജീവനക്കാര്‍ പറയുന്നത്.പിന്നീട് സംഭവത്തില്‍ ഗണ്‍മാന്‍ കുറ്റം ചെയ്തതായി അമ്പലപ്പുഴ പൊലീസ് കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!