സംസ്ഥാനത്തെ സ്കൂളുകളില്‍ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ കെ നന്ദകുമാര്‍ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഡിസംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകള്‍ നവംബര്‍ ഒന്നിനാണ് തുറന്നത്. നിലവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളില്‍ ക്ലാസുകള്‍ നടക്കുന്നത്.
അതേസമയം, സിബിഎസ്‌ഇ പരീക്ഷ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിശോധിച്ച് വേണ്ട നടപടി എടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറയിച്ചു. ഇക്കാര്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചു.

