KSDLIVENEWS

Real news for everyone

കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാട്; ദേശീയതലത്തില്‍ സഖ്യം വേണ്ട: സിപിഎം

SHARE THIS ON

ന്യൂഡൽഹി ∙ കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സിപിഎം. നിലവിലെ രാഷ്ട്രീയ നിലപാട് തുടരാനാണു പിബി തീരുമാനം. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണ്. ബിജെപിയെ ഫലപ്രദമായി നേരിടുന്നത് പ്രാദേശിക പാര്‍ട്ടികളെന്നും യോഗം വിലയിരുത്തി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്നു സിപിഎം നേരത്തേ തീരുമാനിച്ചിരുന്നു. യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുകക്ഷികൾ ഒന്നിച്ചു മത്സരിക്കും. ഇവിടങ്ങളിൽ പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കും. തമിഴ്നാട് മാതൃകയിൽ, പ്രാദേശിക പാർട്ടികൾ നേതൃത്വം നൽകുന്ന, കോൺഗ്രസ് പങ്കാളിയായ മുന്നണിയുടെ ഭാഗമാകുന്നതിനു തടസ്സമില്ല. സംസ്ഥാന ഘടകങ്ങൾക്ക് പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചു സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!