KSDLIVENEWS

Real news for everyone

മദ്രസാ അധ്യാപകർക്ക്‌ നേരെ അക്രമം; ആർഎസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

SHARE THIS ON

പാനൂർ > പൊയിലൂർ കച്ചേരിമ്മലിൽ മദ്രസ അധ്യാപകർക്ക്‌ നേരെ അക്രമം നടത്തിയ കേസിൽ ആർഎസ്എസ്‌ പ്രവർത്തകൻ അറസ്‌റ്റിൽ. പൊയിലൂർ കച്ചേരിമ്മൽ ചീളുപറമ്പത്ത് ജയന്തി (28)നെയാണ് കൊളവല്ലൂർ സബ്‌ ഇൻസ്‌പെക്‌ട‌ർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്‌ത‌ത്.

കഴിഞ്ഞ ബുധനാഴ്‌ച‌യാണ് കേസിനാസ്‌പ‌ദമായ സംഭവം. രാത്രി നമസ്ക്‌കാരത്തിന് ശേഷം ഒൻപത് മണിയോടെ അടുത്തുള്ള വീട്ടിൽ ഭക്ഷണം കഴിക്കാനായി പോകുന്നതിനിടയിലാണ് ഇടവഴിയിൽ വച്ച്‌ വടക്കെ പൊയിലൂരിൽ തഹ്ലീമുൽ സിബിയാൻ മദ്രസ അധ്യാപകർക്കു നേരെ  ആർഎസ്എസുകാർ അക്രമം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!