KSDLIVENEWS

Real news for everyone

കോവിഡ് ബാധിച്ച് ആര്യ വൈദ്യ ഫാർമസി എം ഡി ഡോ: പി ആർ കൃഷ്ണകുമാർ അന്തരിച്ചു

SHARE THIS ON

കോയമ്ബത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസിയുടെ മാനേജിങ് ഡയറക്ടറും അവിനാശിലിങ്കം യൂണിവേഴിസിറ്റി ചാന്‍സലറുമായ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ (69) കൊവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. ആഗസ്ത് 29നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോയമ്ബത്തൂര്‍ കെഎംസിഎച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡിനെ തുടര്‍ന്ന് ന്യുമോണിയയാവുകയും ഹൃദയത്തെയും മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയുമായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം.

എവിപി സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി വി രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി 1951 സെപ്റ്റംബര്‍ 23ന് കോയമ്ബത്തൂരിലാണ് ജനനം. പരേതയായ സരോജിനി വാരസ്യാര്‍, കസ്തൂരി വാരസ്യാര്‍, പരേതനായ രാജഗോപാല്‍ വാര്യര്‍, ഗീത തമ്ബുരാന്‍, ദുര്‍ഗ വാരസ്യാര്‍, അംബിക വാരസ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്ബതിന് കോയമ്ബത്തൂരില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടക്കും. അവിവാഹിതനായ കൃഷ്ണകുമാര്‍ കോയമ്ബത്തൂര്‍ രാമനാഥപുരത്തെ രാജമന്ദിരത്തിലായിരുന്നു താമസം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!