പ്രബോധകർ പൂർവ്വികരുടെ ചരിത്രം പഠിക്കണം

നെല്ലിക്കെട്ട : ദീനി പ്രബോധകരും സാമൂഹിക സാന്ത്വന പ്രവർത്തകരും
ഗതകാല മഹത്തുക്കളുടെ
ത്യാഗ്വോജ്ജലവും പ്രതിസന്ധിദായകവുമായ ജീവിതം
പഠിക്കുന്നതിൽ ഗുണ പാഠമുണ്ടെന്ന്
ബദിയടുക്ക സോൺ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബൂബക്കർ ഫൈസി കുമ്പഡാജ പ്രസ്താവിച്ചു.
പൂർവികരുടെ ജീവിതം
പരീക്ഷണം നിറഞ്ഞതും ത്യാഗ്വോജ്ജലവുമാണ്.
എല്ലാം അതിജയിച്ചു അവർ മുന്നേറി ലക്ഷ്യം സാക്ഷാത്കരിച്ചു.
ജീവിത പ്രതിസന്ധികളിലും
പ്രതികൂല സാഹചര്യങ്ങളിലും
പതറാതെ അവർ ചരിത്രം സൃഷ്ടിച്ചു. അദ്ദേഹം പറഞ്ഞു.
കേരള മുസ് ലിം ജമാഅത്ത് നെല്ലിക്കട്ട സർക്കിൾ ഗരീബ് നവാസ് സാന്ത്വന കേന്ദ്രത്തിൽ സംഘടിപ്പിച്ച ഉണർവ്വ് സംഘടന പാഠശാലയിൽ വിഷയമവതരിപ്പിക്കുകയായിരുന്നു.
അബൂബക്കർ സഅദി നെക്രാജെ അദ്ധ്യക്ഷത വഹിച്ചു. എം.പി അബ്ദുല്ല ഫൈസി ഉൽഘാടനം ചെയ്തു. ബശീർ സഖാഫി കൊല്യം ഫൈസൽ നെല്ലിക്കട്ട പ്രസംഗിച്ചു.
അബ്ദുൽ ഖാദർ കർന്നൂർ സ്വാഗതവും അബ്ദുൽ റഹ് മാൻ ഹാജി ചെടേക്കാൽ നന്ദിയും പറഞ്ഞു.

