KSDLIVENEWS

Real news for everyone

അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ്; പുതിയ 5 മാറ്റങ്ങള്‍

SHARE THIS ON

അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിംഗ് ആപ്പുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്.( whatsapp 5 new features )

കോളിംഗ് ഇന്റര്‍ഫേസ്

വാട്ട്സ് ആപ്പ് കോളിംഗ് ഇന്റര്‍ഫേസ് പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഉപയോക്താക്കള്‍ക്ക് വൈഫൈ വഴിയോ സെല്ലുലാര്‍ കണക്ഷന്‍ വഴിയോ ആപ്പ് വഴി ഫോണ്‍ കോള്‍ സാധ്യമാകും. പുതിയ ലുക്ക് ഗ്രൂപ്പ് കോളിന് ഭംഗി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ബീറ്റാ അപ്ഡേറ്റില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ മാറ്റങ്ങള്‍ ലഭ്യമാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍

പ്ലാറ്റ്ഫോമിലൂടെയുള്ള കമ്യൂണിക്കേഷനെല്ലാം എന്‍ഡ്- ടു-എന്‍ഡ് എന്‍ക്രിപ്റ്റഡാണെന്ന് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് വരാന്‍ പോകുന്ന മറ്റൊരു മാറ്റം.

ക്വിക്ക് റിപ്ലൈ

ഉപയോക്താക്കള്‍ക്ക് വരുന്ന സന്ദേശങ്ങള്‍ക്ക് പെട്ടെന്ന് മറുപടി പറയാന്‍ സാധിക്കുന്നതിനായി ഒരു ഫീച്ചര്‍ വരുന്നു. വാട്സ് ആപ്പ് ബിസിനസിലാണ് ഈ അപ്ഡേറ്റ് വരിക. ഇതോടെ ബിസിനസ് ആശയവിനിമയങ്ങള്‍ കുറച്ചുകൂടി എളുപ്പമാകും.

പ്രൊഫൈല്‍ ഫോട്ടോയും മറച്ചുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

ലിങ്കഡിനിലേതിന് സമാനമായ ചില പ്രീ-സെറ്റ് ഉത്തരങ്ങള്‍ ചാറ്റ് ബോക്സില്‍ കാണാന്‍ സാധിക്കും. ഇതില്‍ ഇഷ്ടമുള്ളതില്‍ അമര്‍ത്തിയാല്‍ മാത്രം മതി. ഉത്തരം ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ടതില്ലെന്ന് ചുരുക്കം.

ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍

ഗ്രൂപ്പിലെ അംഗങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അഡ്മിന് നീക്കം ചെയ്യാന്‍ സാധിക്കും. ഗ്രൂപ്പിലെ മോശം ചിത്രങ്ങള്‍, സന്ദേശങ്ങളെല്ലാം ഇതിലൂടെ അഡ്മിന് നീക്കം ചെയ്യാം.

കമ്യൂണിറ്റീസ്

പുതിയ കമ്യൂണിറ്റികള്‍ അവതരിപ്പിക്കുകയാണ് വാട്ട്സ് ആപ്പ്. സുഹൃത്തുക്കളെ ക്ഷണിക്കാന്‍ പ്രത്യേകം ഇന്‍വൈറ്റ് ലിങ്കുകളെല്ലാം ഇതിന്റെ ഭാഗമായി ലഭിക്കും. സാധാരണ ഗ്രൂപ്പ് ചാറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കമ്യൂണിറ്റിക്കകത്ത് തന്നെ മറ്റൊരു ഗ്രൂപ്പ് തുടങ്ങാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!