KSDLIVENEWS

Real news for everyone

അധികൃതർ തിരിഞ്ഞ് നോക്കിയില്ല ; കെ എസ് ഡി പി റോഡിലെ പാതാളക്കുഴികൾ നികത്തി ഓട്ടോ ഡ്രൈവർമാർ മാതൃകയായി

SHARE THIS ON

കാസർകോട് • ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ റോഡ് നന്നാക്കിയില്ല , തങ്ങളാൽ കഴിയും വിധം അപകടക്കുഴികൾ നികത്തി ഓട്ടോറിക്ഷ ഡവർമാർ . കാസർകോട് കാഞ്ഞങ്ങാട് കെഎസ്പിടി തീരദേശപാതയിലെ ചന്ദ്രഗിരിപ്പാലത്തിനടുത്തുള്ള റോഡിലെ കുഴികളാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്നു നികത്തിയത് . അറ്റകുറ്റപ്പണിക്കായി പൊളിച്ച മറ്റൊരു റോഡിലെ ടാറിങ് ഇളക്കിയത് ഉൾപ്പെടെയുള്ളവ ഓട്ടോറിക്ഷയിൽ എത്തിച്ചാണ് കുഴികൾ നികത്തിയത് . വൻ കുഴികാണ് തിരക്കേറിയ റോഡിലുള്ളത് . ഇവിടെ ഏറെ പ്രയാസപ്പെടുന്നത് ചെറിയ വാഹനങ്ങളിലെ യാത്രക്കാരും കാൽനടയാത്രക്കാരുമാണ് . കുഴികളിൽ വീഴാതിരിക്കാൻ പൊലീസ് ആ ഭാഗത്തേക്ക് അപകട സിഗ്നൽ ഭാഗത്തേക്ക് അപകട സിഗ്നൽ സ്ഥാപിച്ചിട്ടുണ്ട് . ഹരീന്ദ്രൻ ഇറക്കോടൻ , രാമകൃഷ്ണൻ ചെമ്മനാട് , സൈനുദ്ദീൻ ചെമ്മനാട് എന്നിവർ നേതൃത്വം നൽകി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!