KSDLIVENEWS

Real news for everyone

അസറുദ്ദീൻ ഐപിഎൽ ടീമുകളുടെ നോട്ടപ്പുള്ളി

SHARE THIS ON



കേരളത്തിന്റെ ബാറ്റിംഗ് വെടിക്കെട്ട് വിക്കറ്റ് കീപ്പറുമായ മുഹമ്മദ് അസ്ഹറുദ്ദീൻ 2022 ഫെബ്രവരിയിൽ നടക്കാൻ പോകുന്ന മെഗാ താരലേലത്തിലെ താരമൂല്യമുള്ള കളിക്കാരനായി മാറും.
മുംബൈ ക്കെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ആരാധകർക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ല,ആ ഒരൊറ്റ കളിയുടെ മികവിൽ തന്നെയാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീം മുഹമ്മദ് അസറുദ്ദീനെ കഴിഞ്ഞ ലേലത്തിൽ സ്വന്തമാക്കിയത്, നിർഭാഗ്യവശാൽ ഒരു മത്സരവും കളിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല
എന്നാൽ 2022 നടക്കാൻ പോകുന്ന ഐ പി എൽ മത്സരത്തിൽ രണ്ട് ടീമുകളുടെ വരവോടുകൂടി മുഹമ്മദ് അസറുദ്ദീന്റെ താരമൂല്യം വർധിച്ചിരിക്കുകയാണ് നിലവിൽ മൂന്ന് ടീമുകളാണ് മുഹമ്മദ് അസ്ഹറുദ്ദീനെ അവരുടെ ടീമിന്റെ ട്രയൽസിനു ക്ഷണിച്ചിട്ടുള്ളത് ഇന്ന് നാഗപൂറിൽ രാജസ്ഥാൻ റോയൽസിന്റെ ട്രയൽസിൽ മുഹമ്മദ് അസറുദ്ദീന് പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. അസറുദ്ദീനെ നാളെ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുക്കുവാനുള്ള വിളി എത്തിക്കഴിഞ്ഞു, കഴിഞ്ഞമാസം കെ കെ ആർ കൽക്കത്താ നൈറ്റ് റൈഡേഴ്സ് ട്രയൽസിനു ക്ഷണിച്ചിരുന്നു, നിർഭാഗ്യവശാൽ അന്ന് മഴയും വെള്ളപ്പൊക്കം കാരണം പങ്കെടുക്കുവാൻ സാധിച്ചിട്ടില്ല, ഈയാഴ്ച തന്നെ അതിന്റെ ട്രയൽസിലും നമ്മുടെ അഭിമാന താരം പങ്കെടുക്കും.2022ലെ മെഗാ ലേലത്തിൽ മുഹമ്മദ് അസ്ഹറുദ്ദിനെ പല ടീമുകളും നോട്ടമിട്ടതായി പല ടീമുകളുടെയും ക്ഷണത്തിൽ നമുക്ക് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!