KSDLIVENEWS

Real news for everyone

വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി

SHARE THIS ON

തിരുവനന്തപുരം: വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. 2016ലെ വിലക്ക് തന്നെയാണ് 13 തരം സാധനങ്ങള്‍ ഔട്ട് ലെറ്റിലൂടെ ഇപ്പോഴും നല്‍കുന്നത്. അളവിലും തൂക്കത്തിലും കൃത്രിമം അനുവദിക്കില്ലെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.

സപ്ലൈകോ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ മൊബൈല്‍ മാവേലി സ്റ്റോര്‍ ആരംഭിക്കും. വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ മാര്‍ക്കറ്റില്‍ ഇടപെടുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാറും സപ്ലൈകോയും നടത്തി വരുന്നതെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

ചില ഉല്‍പന്നങ്ങള്‍ക്ക് ചില വ്യാപാരികള്‍ കൃത്രിമമായി വില ഉയര്‍ത്താനുള്ള ശ്രമം നടത്താറുണ്ട്. ഈ നീക്കത്തെ ഫലപ്രദമായി തടയാന്‍ സാധിക്കുന്ന ഇടപെടല്‍ നടത്തിയെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!