KSDLIVENEWS

Real news for everyone

പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 31 മുതല്‍; ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച്‌ 30ന്

SHARE THIS ON

സംസ്ഥാനത്തെ ഈ വര്‍ഷത്തെ പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച്‌ 31 മുതലായിരിക്കും ഇത്തവണത്തെ എസ്.എസ്.എല്‍സി പരീക്ഷകള്‍ ആരംഭിക്കുക. മാര്‍ച്ച്‌ 31 ന് ആരംഭിക്കുന്ന പരീക്ഷ ഏപ്രില്‍ 29 നാകും അവസാനിക്കുക. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 30 ന് ആരംഭിക്കും. കാസര്‍കോട് വെച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്.

പരീക്ഷ ഷെഡ്യൂള്‍


കോവിഡ് വ്യാപനം കണക്കിലെടുത്ത് ക്ലാസുകള്‍ വൈകിത്തുടങ്ങിയതിനാല്‍ മുഴുവന്‍ പാഠഭാഗങ്ങളും പരീക്ഷക്കുണ്ടാകില്ല. പാഠഭാഗങ്ങളിലെ 60 ശതമാനം ഫോക്കസ് ഏരിയയായി നേരത്തെ നിശ്ചയിച്ചിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ഫോക്കസ് ഏരിയയില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. അതേസമയം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംസ്ഥാന വ്യാപകമാക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

എസ്‌എസ്‌എല്‍സി, പ്ലസ് ടു, രണ്ടാം വര്‍ഷ വിഎച്ച്‌ എസ്‌ഇ പരീക്ഷാ തീയ്യതികള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ന് പ്രഖ്യാപിക്കും. രാവിലെ ഒന്‍പതരക്ക് . മാര്‍ച്ച്‌ അവസാനമോ ഏപ്രിലിലോ പരീക്ഷ നടത്താനാണ് ആലോചന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!