ജെ.സി.ഐ ബ്രാൻഡ് ഓഫ് ദി ഇയർ അൽറുബ ഫ്രൈഡ് ചിക്കൻ മസാലയ്ക്ക്

കാസര്‍കോട്: ജെ സി ഐ കാസര്‍കോട് ഹെറിട്ടേജ് സിറ്റി 2022 വര്‍ഷത്തേക്കുള്ള പുതിയ പ്രസിഡണ്ടിന്റെ സ്ഥാനാരോഹണം നടത്തി. ഡിസംബര്‍ 22ന് പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് കല്ലുവളപ്പില്‍ ഹോളിഡേ ഇന്നില്‍ വച്ച് നടന്ന ചടങ്ങില്‍ 2022 വര്‍ഷത്തെ പ്രസിഡന്റ് ജെ.സി ഉനൈസ് പിയുടെ അധ്യക്ഷതയില്‍ പ്രമുഖ എഴുത്തുകാരനും ഇന്റര്‍നാഷണല്‍ മോട്ടിവേഷന്‍ ട്രെയിനറും ലൈഫ് കോച്ചുമായ ഡോ: മനു സുരേന്ദര്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍, ജെസിഐ ഇന്ത്യ സോണ്‍ 19ന്റെ 2022 വര്‍ഷത്തെ പ്രസിഡന്റ് ജെ.സി എച്ച്.ജി.എഫ് സമീര്‍ കെ.ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ജെസിഐ ഇന്ത്യയുടെ ഫാസ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെ.എഫ്.എസ് Eng. പ്രമോദ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജെ.സി.ഐ 2021 വർഷത്തിലെ ബ്രാൻഡ് ഓഫ് ദി ഇയറായി അൽ റുബ ഫ്രൈഡ് ചിക്കൻ മസാലയെ തെരഞ്ഞെടുത്തു; അൽ റുബ ഫ്രൈഡ് ചിക്കൻ മസാല മാനേജിംഗ് ഡയറക്ടർ മുനീർ കെ.ബി മെമൊന്റോ ഏറ്റ് വാങ്ങി
സ്പെഷ്യല്‍ ഗസ്റ്റ് ആയി മോഡല്‍ ജെ.സി ജ്യോതി ദാസും, സെലിബ്രിറ്റി ഗസ്റ്റായി ആക്ടര്‍ അഖില്‍ കമല്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനെ ആദ്യപകുതി 2021 പ്രസിഡണ്ട് ജെ.സി ഷറഫുദ്ദീന് റെഡ്ടാഗ് അധ്യക്ഷന്‍ വഹിച്ചു. സോണ്‍ വൈസ് പ്രസിഡണ്ട് ജെ സി സെനറ്റര്‍ അമല്‍ ജോര്‍ജ് ആശംസ പ്രസംഗം നടത്തി. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും വളരെ വ്യത്യസ്തമായ ഒരു പ്രോഗ്രാം ആയിരുന്നു.
2022 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് ജെ.സി ഉനൈസ് പി, സെക്രട്ടറി ജെസി സെനറ്റര്‍ പത്മനാഭ ഷെട്ടി, ട്രഷറര്‍ ജെസി പ്രശീസ് കുമാര്‍ ടീമും ചുമതലയേറ്റു. ചടങ്ങില്‍ ഐ.പി.പി ജെഎഫ്ഡി സതി കെ നായര്‍, ഐ.പി.സെഡ്.പി ജെ.സി പി.പി.പി സജിത്ത് കുമാര്‍, പി.സെഡ്.പി ജെ.സി പി.പി.പി അബ്ദുള്‍ മഹ്റൂഫ് തുടങ്ങിയ നേതാക്കളും അതിഥികളും പങ്കെടുത്തു.

