KSDLIVENEWS

Real news for everyone

മൊഗ്രാൽ മൊഴികൾ ഖത്തറിൽ പ്രകാശനം ചെയ്തു

SHARE THIS ON

ദോഹ : വാമൊഴികൾ നന്മകൾ നിറഞ്ഞ ഹൃദയങ്ങളുടെ ഭാഷയും വരമൊഴികൾ കൃത്രിമത്വം കലർന്ന ഭാഷയുമാണെന്ന്
സാഹിത്യകാരിയും ചെറുകാട് അവാർഡ് ജേതാവുമായ ഷീല ടോമി പറഞ്ഞു.

വാ മൊഴികളിലൂ ടെയാണ് നമ്മുടെ സൗഹൃദങ്ങളും പ്രണയ സങ്കൽ പങ്ങളും വികാര വിചാരങ്ങളും രൂ പപ്പെട്ട് വരുന്നത്.
അവർ തുടർന്നു.

ഖന്ന അബ്ദുല്ല കുഞ്ഞി എഴുതി യ മൊഗ്രാൽ മൊ ഴികൾ എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

Qatar indian authors forum പ്രസിഡൻ്റ് Dr.സാബു കെ. സി പുസ്തകം ഏറ്റുവാങ്ങി.

വടക്കൻ മൊഴി പ്പെരുമ എന്ന പേരിൽ
ഖത്തർ മഞ്ചേശ്വരം മണ്ഡലം കെഎം സി സി സംഘടിപ്പിച്ച പരിപാടി
സംസ്ഥാന പ്രസിഡൻ്റ് എസ് എ എം ബഷീർ ഉൽഘാടനം ചെയ്തു.

റിട്ട. പഞ്ചായത്ത് വകുപ്പ് അസി ഡയറക്ടറും ഭാഷാ ഗവേഷകനായ നിസാർ പെർവാഡ് ഭാഷാ വൈവവിധ്യങ്ങളും കാസർക്കോ ടൻ മലയാളവും എന്ന വിഷയം അവതരിപ്പിച്ചു.

മണ്ഡലം പ്രസിഡൻ്റ് റസാഖ് കല്ലട്ടി അധ്യക്ഷത വഹിച്ചു.

വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഖത്തറിലെ പ്രമു ഖ എഴുത്തുകാ രുമായ ഹുസ്സൈ ൻ കടന്നമണ്ണ. സി ആർ മനോജ് പ്രദോഷ്, പ്രമോദ് ഒ എo അബ്ബാസ്
സുനിൽ പെരുമ്പാവൂർ എന്നിവർ പങ്കെടുത്തു.

കോയ കോടങ്ങാട് മോഡറേറ്ററായിരുന്നു.

ചടങ്ങിൽ ഖത്തർ കേ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ എം പി ഷാഫി ഹജി. സംസ്ഥാന ജ സെക്രട്ടറി അസീസ് നരിക്കുനി വൈസ് പ്രസിഡൻ്റ് ഒ എ കരീം. സെക്രട്ടറി മുസ്തഫ എലത്തൂർ,മൂട്ടം മഹ്മൂദ് കാസറഗോഡ് ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര. കെ എസ് മുഹ മ്മദ്,മൊയ്തീൻ ആദൂർ , സിദ്ദിഖ് മണിയംപാറ സാദിഖ് കളനാട് ബഷീർ ചെർക്കള അലി ചേരൂർ ഷംസുദ്ദീൻ തൃക്കരിപ്പൂർ നിസാർ തൗഫീഖ് നിസ്താർ ഉദുമ അറബികുഞ്ഞി ഇഖ്ബാൽ അറിമല തുടങ്ങിയവർ പിന്നീട് നടന്ന പ്രതികരണ പരിപാടിയിൽ സംബന്ധിച്ചു. കേ ബി മുഹമ്മദ് ബായാർ സ്വാഗതവും ശുക്കൂർ മണിയമ്പാറ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!