KSDLIVENEWS

Real news for everyone

ബൽറാം എംഎൽഎയെ മർദ്ദിച്ചതിന് പോലീസ് മറുപടി പറയേണ്ടി വരുമെന്ന്
രമേശ് ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: തൃത്താല എംഎല്‍എ ബലറാമിനേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മര്‍ദ്ധിച്ച സംഭവത്തില്‍ രൂക്ഷവിമ‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എംഎല്‍എയേയും പ്രവര്‍ത്തകരേയും അതിക്രൂരമായി മര്‍ദ്ദിച്ച സംഭവം പ്രാകൃതമാണെന്നും ഇതിനു പൊലീസ് മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. സംസ്ഥാവ്യാപകമായി സമരo നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, യൂത്ത് ലീഗ്, മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പോലീസ് നടത്തുന്നത്.

ഇതു കൊണ്ടെന്നും പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം പോലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട. പ്രതിഷേ‌ധത്തെ ചോരയില്‍ മുക്കാമെന്നു കരുതണ്ടെന്നും അതിക്രമം നടത്തുന്ന പോലീസ് നാളെ ഇതിനൊക്കെ മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!