KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ജനുവരി മൂന്നുമുതല്‍ അംഗന്‍വാടികള്‍ തുറക്കാനുള്ള തീരുമാനം മാറ്റി

SHARE THIS ON

തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അംഗൻവാടികൾ തുറക്കാനുള്ള തീരുമാനം മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അംഗൻവാടികളിൽ കുട്ടികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് വനിത ശിശുവികസ വകുപ്പ് ഡയറക്ടർ നിർദേശം നൽകിയത്. കോവിഡ് വീണ്ടും ആശങ്കയുയർത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.
ജനുവരി മൂന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കുട്ടികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തെ നിർദേശം നൽകിയിരുന്നത്. ഇതിനായി ‘കുരുന്നുകൾ അംഗൻവാടികളിലേക്ക്’ എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കിയിരുന്നു. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും പ്രവർത്തന സമയമെന്നും 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിർദേശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!