KSDLIVENEWS

Real news for everyone

ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണം, പ്രത്യേക പാക്കേജ് വേണം: കേന്ദ്രത്തോട് കേരളം

SHARE THIS ON

സാമ്ബത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ച് ശതമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ കേരളത്തിനുള്ള വിഹിതം വര്‍ധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷന്‍ ചെലവ് 100 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

“എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ചെയ്തതില്‍ അഭിമാനം തോന്നിയ സിനിമ ഇതാണ്”; ക്രിസ്മസ് ദിനത്തില്‍ പ്രേക്ഷകര്‍ക്കൊപ്പം വിനയ് ഫോര്‍ട്ട്

ദേശീയ ആരോഗ്യ മിഷന്റെ പ്രവര്‍ത്തനത്തിലെ ചെലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ഇപ്പോള്‍ വഹിക്കുന്നത്. ചെറുകിട. കാര്‍ഷിക, വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണം. ഇതിന് പുറമെ പ്രവാസികള്‍ക്കായി പ്രത്യേക സാമ്ബത്തിക പദ്ധതികള്‍ ആവിഷ്കരിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണം തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്.

ഇതിന് പുറമെ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് സാങ്കേതിക അനുമതി ലഭിക്കേണ്ടതായുണ്ട്. പ്രതിപക്ഷ നിലപാട് തിരിച്ചടിയാകാനുള്ള സാധ്യത ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!