കെ റെയില്‍ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

കെ റെയില്‍ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ വര്‍ഗ്ഗീയവത്കരിക്കുന്നു. വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്.
മതാടിസ്ഥാനത്തില്‍ പൗരത്വ ഭേദഗതി കൊണ്ടുവരുന്നു. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന്‍െറ ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്നു. പാര്‍ലമെന്‍ററി ജനാധിപത്യം തകര്‍ക്കാന്‍ നോക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട്ട് സിപിഐഎം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് വര്‍ഗീയമായി കാര്യങ്ങള്‍ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ച് വെച്ച് പാരിസ്ഥിതിക വിഷയങ്ങള്‍ പറയുന്നു. കേരളത്തില്‍ വലിയ ക്രിസ്ത്യന്‍ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘപരിവാര്‍ രാജ്യത്തിന്‍്റെ മറ്റു ഭാഗങ്ങളില്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു. ക്രിസ്തുമസ്സ് കാലത്ത് ക്രിസ്ത്യാനികള്‍ക്കു നേരെ സംഘപരിവാര്‍ ആക്രമണമുണ്ടായി.

