KSDLIVENEWS

Real news for everyone

ശക്തമായ മഴ
കാസർഗോഡ് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിൽ യെല്ലൊ അലെർട്ട്

SHARE THIS ON

സംസ്ഥാനത്ത് കനത്ത മഴ ; വിവിധ … തിരുവനന്തപുരം : സംസ്ഥാനത്ത് 11 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി , തൃശ്ശൂർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് മുതൽ 21 വരെ കേരള , കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട് . ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ , മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ , നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം . ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം . കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണമന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!