മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിലം പൊത്തിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

കൊച്ചി മരടിലെ ഫ്ലാറ്റ് സമുച്ചയം നിലംപൊത്തിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. തീരദേശ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് ഫ്ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.സുപ്രീംകോടതിയിലെ കേസുകള്‍ അവസാനിക്കുന്നതോടെ പൊളിച്ച സ്ഥലത്ത് തന്നെ വീണ്ടും ഫ്ലാറ്റ് പണിയാനാണ് വീട് നഷ്ടമായവരുടെ നീക്കം.
നാല് പടുകൂറ്റന്‍ കെട്ടിടങ്ങള്‍ ഒരു മിനിറ്റില്‍ തകര്‍ന്ന് പൊടിയും അവശിഷ്ടങ്ങളുമായി മാറുന്ന കാഴ്ച മലയാളികള്‍ക്ക് സുപരിചിതമല്ലാത്ത ഒന്നായിരുന്നു. ഓരോ ഫ്ലാറ്റുകള്‍ തകര്‍ന്ന് തരിപ്പണമാകുമ്ബോഴും അന്ന് കാഴ്ചക്കാരായി എത്തിയവരെല്ലാം ആര്‍പ്പുവിളികള്‍ ഉയര്‍ത്തി. പക്ഷെ ഏറെ സ്വപ്നം കണ്ട് വാങ്ങിയ വീട് തകര്‍ന്ന് വീഴുമ്ബോള്‍ ഉടമകളായ നിരവധി പേര് കണ്ണീര് വാര്‍ക്കുകയായിരുന്നു. ജെയിന് കോറല്‍കോവ്, ആല്‍ഫ സറീന്, H2O ഹോളിഫെയ്ത്ത് എന്നീ ഫ്ലാറ്റുകളാണ് കോടതി വിധി പ്രകാരം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചത്.
പടുകൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത് കേരളത്തില്‍ ആദ്യമായതിനാല്‍ ആശങ്കകള്‍ ഏറെയായിരുന്നു. തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നതായിരുന്നു വലിയ പേടി. എന്നാല്‍ എഞ്ചിനീയറിങ് മികവ് വിളിച്ചോതും വിധമായിരുന്നു പൊളിക്കല്‍ പ്രക്രിയ. ആല്‍ഫ സെറിന്‍ ഫ്ലാറ്റിനോട് മുട്ടിയുരുമ്മി നിന്ന വീടിന് പോലും ഒരു പോറല്‍ പോലും ഏറ്റില്ല എന്നതായിരുന്നു ആ മികവ്. വര്‍ഷം രണ്ടായെങ്കിലും ഫ്ലാറ്റിനെ ചൊല്ലിയുള്ള തര്‍ക്കവും കേസും ഇതുവരെ തീര്‍ന്നിട്ടില്ലെന്ന് മാത്രമല്ല നഷ്ടപരിഹാര വിതരണവും പൂര്‍ത്തിയായിട്ടില്ല.

