ദിലീപിന്റെ അറസ്റ്റിന് വിലക്ക് നീട്ടി; മൊഴി പരിശോധിക്കണമെന്ന് കോടതി

d
പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റി. ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് കോടതി നിലപാടെടുത്തു. പുതിയ കേസ് പൂർണമായും ഈ മൊഴിയെ അടിസ്ഥാനമാക്കി ആണെന്നാണ് മനസിലാക്കുന്നത്. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് ചൊവ്വാഴ്ച വരെ തുടരും. അതേസമയം, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന ആവശ്യവുമായി ദിലീപ് വിചാരണ കോടതിയില്‍ ഹര്‍ജി നല്കി. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹര്‍ജിയില്‍ ദിലീപ് പറഞ്ഞു.
ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ് എന്നിവരുടെ ജാമ്യാപേക്ഷകളും അന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലിന്റെ പേരിലായിരുന്നു പരിശോധന. ഈ വിഷയം നിലനില്‍ക്കെയാണ് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് . ഗൂഢാലോചന കേസിൽ പ്രതികളായ ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്
കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. തനിക്കെതിരായ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് നടപടിക്ക് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നുമാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിക്കാനും, അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷിവിസ്താരം നീട്ടിക്കൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് തനിക്കെതിരെ പുതിയ കേസ് എടുത്തിരിക്കുന്നത് എന്ന് ദിലീപിന്റെ ജാമ്യപേക്ഷയിൽ പറയുന്നു

